gcda

കൊച്ചി: വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി 'ഷീ ഹോസ്റ്റൽ' നിർമ്മിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാളെ രാവിലെ 9 30ന് കടവന്ത്ര മാർക്കറ്റിന് പിൻവശത്തുള്ള പദ്ധതി പ്രദേശത്ത് തറക്കല്ലിടൽ നിർവഹിക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മേയർ അഡ്വ.എം. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. 23 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാകുന്നതെന്ന് അധികൃതർ അറിയിച്ചു.