നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി എന്നിവ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.എം. വർഗീസ്, മെമ്പർമാരായ വി.ടി. സലീഷ്, ദിലീപ് കപ്രശേരി, അമ്പിളി ഗോപി, ക്ഷീരസംഘം പ്രസിഡന്റ് എ.കെ. ശശിധരൻ, ക്ഷീരവികസന ഓഫീസർ സജീവ് കുമാർ എന്നിവർ സംസാരിച്ചു.