chess

കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിലിന്റെ നേതൃത്വത്തിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരള ചെസ് മത്സരം സംഘടിപ്പിച്ചു.

മത്സരം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ സുഷമ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആൺ കുട്ടികളുടെ വിഭാഗത്തിൽ എ.ആരുഷ്, അനെക്‌സ്, ദ്രുവ് എസ്. നായർ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ.നിരഞ്ജന, എ.ആർ. അമേയ, എസ്. പ്രാർത്ഥന എന്നിവർ ജേതാക്കളായി. 16 മുതൽ 45 വയസുള്ളവർക്കുള്ള ഓപ്പൺ ചെസ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നുമുള്ള എം. അഭിജിത്, കെ.യു. മാർത്താണ്ടൻ, മാർട്ടിൻ സാമൂവൽ എന്നിവർ വിജയികളായി. മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി. പി. നന്ദകുമാർ, സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൻ ഹഫീസ്, മുൻ വനിതാ കമ്മീഷൻ മെമ്പർ പ്രൊഫ. മോനമ്മ കോക്കാട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.