പറവൂർ: മന്നം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം തുടങ്ങി. ഇന്ന് വൈകിട്ട് ആറരയ്ക്ക് ഭജന, കൈകൊട്ടിക്കളി, നാളെ വൈകിട്ട് ആറരയ്ക്ക് സോപാനസംഗീതം, ഏഴരയ്ക്ക് കഥാപ്രസംഗം, രാത്രി എട്ടിന് തിരുവാതിരകളി, ഡാൻസ്, 24ന് വൈകിട്ട് ആറരയ്ക്ക് നൃത്തനൃത്യങ്ങൾ, 25ന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, തിരുവാതിര, തൈപ്പൂയ മഹോത്സവദിനമായ 26ന് രാവിലെ ഏഴ് മുതൽ പതിനൊന്ന് വരെ വിവിധ കാവടിസംഘങ്ങളുടെ നേതൃത്വത്തിൽ കാവടിയാട്ടം, പതിനൊന്നരയ്ക്ക് കൈമുദ്ര കാവടി അഭിഷേകം, വൈകിട്ട് നാലിന് കാഴ്ശ്രീബലി, ആറരയ്ക്ക് ഭസ്മക്കാവടിയാട്ടം.