കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് കുഡുംബി ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷ്ഠ നടക്കുന്ന ഇന്ന് സമുദായ അംഗങ്ങളുടെ വീടുകളിൽ ദീപം തെളിക്കണമെന്ന് കേരള കുഡുംബി ഫെഡറേഷൻ ആഹ്വാനം ചെയ്തു. എറണാകുളം കുഡുംബി സമാജം ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.സുധീർ, പി.എൽ. ഉണ്ണിക്കൃഷ്ണൻ, എൻ. വിജയൻ, ടി.എം. ഉണ്ണിക്കൃഷ്ണൻ, ശോഭനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.