കൊച്ചി: ദേശീയ ഒക്ക്യുപ്പെഷണൽ തെറാപ്പി അസോസിയേഷൻ വാർഷികസമ്മേളനം കൊച്ചിയിൽ സമാപിച്ചു. കേരള ഒക്ക്യുപ്പെഷണൽ തെറാപ്പി അസോസിയേഷനാണ് ത്രിദിന സമ്മേളനം സംഘടിപ്പിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിക്കേഷൻ ആൻഡ് റീഹാബിലിറ്റേഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി. കേരള ലോകയുക്താ അദ്ധ്യക്ഷനും മുൻ സുപ്രീംകോടതി ജസ്റ്റിസുമായ സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ഡോ. അനിൽകുമാർ ശ്രീവാസ്തവ, വൈസ് പ്രസിഡന്റ് ഡോ. എസ്‌.കെ മീന, ട്രഷറർ ഡോ. പ്രതിഭ മിലിൻഡ് വൈദ്യ, എക്‌സിക്യുട്ടീവ് സമിതി അംഗം രാജ്കുമാർ ശർമ്മ, അംഗങ്ങളായ ഡോ. അമിതാഭ് കിഷോർ ദ്വിവേദി, ഡോ. എം. അരുൺകുമാർ, ഡോ. എസ് മുരളി കൃഷ്ണൻ, ഡോ. പുനിതാ വി. സോളങ്കി, സയന്റിഫിക് സമിതി ചെയർമാൻ ഡോ. ശരിഹർഷ് ജഹാഗിർധർ, ഡോ. ജ്യോതിക ബിജ്‌ലാനി, സമ്മേളന കോ ഓർഡിനേറ്റർ ഡോ. ലക്ഷ്മണൻ സേതുരാമൻ എന്നിവർ പങ്കെടുത്തു.