വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര പണ്ഡിറ്റ് കറുപ്പൻ പഠനകേന്ദ്രം വായനശാലയുടെ നേതൃത്വത്തിൽ ഷെറീന സിദ്ദിഖിന്റെ കവിതാ സമാഹാരം ' വാകമരത്തണലിൽ ' അധികരിച്ച് പുസ്തക ചർച്ച നടത്തി. ജോസഫ് പനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബേദാർ മേജർ കെ.എസ്. സലി, കെ.കെ. അബ്ദുൾറഹ്മാൻ, വി.സി. സുരേഷ്, ബെസി ലാലൻ, വിവേകാനന്ദൻ മുനമ്പം, ബാബു മുനമ്പം, പി.കെ. അരവിന്ദാക്ഷൻ, അജിത്കുമാർ ഗോതുരുത്ത്, കവിത ബിജു, ഡോ. അനിൽ മുഹമ്മദ്, ബിനോയ് കുമാർ എന്നിവർ സംസാരിച്ചു.