
കൊച്ചി: കലാഭവൻ സ്ഥാപക പ്രസിഡന്റ് ആബേലച്ചന്റെ 104ാം ജന്മദിനം വിപുലമായ പരിപാടികളോടെ കലാഭവനിൽ ആഘോഷിച്ചു. കലാഭവനിലൂടെ വളർന്നുവന്ന ചലച്ചിത്രതാരം തസ്‌നിഖാൻ ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ്, കെ.എ. അലി അക്ബർ, പി.ജെ. ഇഗ്‌നേഷ്യസ്, ജെ.എസ്. വിദ്വൽ പ്രഭ, അഡ്വ. വർഗീസ് പറമ്പിൽ, എം.വൈ. ഇക്ബാൽ എന്നിവർ സംസാരിച്ചു. കലാഭവനിലെ കലാകാരൻമാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.