കൊച്ചി: മൂപ്പൻസ് സോളാറും കേരളകൗമുദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്രീൻ എനർജി കോൺക്ളേവ് ഇന്ന് ഉച്ചയ്ക്ക് 2.30ന് എറണാകുളം ബി.ടി.എച്ചിൽ നടക്കും. പാരമ്പര്യേതര ഉൗർജത്തിന്റെ അനന്തസാദ്ധ്യതകളും കേരളത്തിലെ സാഹചര്യത്തിൽ സൗരോർജ സംവിധാനം വീടുകളിൽ വ്യാപിപ്പിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങളും പ്രതിപാദിക്കുന്ന 'മൂപ്പൻസ് സോളാർ - കേരളകൗമുദി കോൺക്ളേവ്" വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ വിശിഷ്ടാതിഥിയാകും. കൗൺസിലർ പത്മജ എസ്. മേനോൻ ആശംസ നേരും. കേരളകൗമുദി ഡി.ജി.എം (മാർക്കറ്റിംഗ് ) റോയ് ജോൺ സ്വാഗതവും സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ നന്ദിയും പറയും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ മൂപ്പൻസ് സോളാർ ഓപ്പറേഷൻസ് ഡയറക്ടർ നീരജ് ആർ. നായർ, മാസ്റ്റേഴ്സ് സെക്രട്ടറി പി.ജെ. കുര്യാച്ചൻ, ക്രീപ സെക്രട്ടറി എൻ. മുഹമ്മദ് ഷെഫീക്ക്, റിന്യൂവബിൾ എനർജി വിദഗ്ദ്ധൻ എം. സാംബശിവൻ, റെനർജി സിസ്റ്റംസ് എം.ഡി. റോയ് ക്രിസ്റ്റി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. കൗമുദി ടി.വി ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ മോഡറേറ്ററാകും. കൊച്ചിയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നൂറോളം പ്രതിനിധികൾ പങ്കെടുക്കും.