
പറവൂർ: ഹയർസെക്കൻഡറി അദ്ധ്യാപകർക്കെതിരെയുള്ള അനാവശ്യ ശിക്ഷാനടപടികൾ അവസാനിപ്പിക്കണമെന്ന് കെ.എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആലുവ യു.സി കോളേജ് അസി. പ്രൊഫ. ഡോ. ജി. ഗീതിക ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ വി. ബിന്ദു, ബീന എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന കെ.എം. വിക്ടോയെ അനുമോദിച്ചു. ഭാരവാഹികളായി വി.പി. സാജൻ (പ്രസിഡന്റ് ), പി.വി. ശ്രീകല (വൈസ് പ്രസിഡന്റ്), കെ.എസ്. രാജേഷ് (സെക്രട്ടറി ), എ.എസ്. മഞ്ചു (ജോയിന്റ് സെക്രട്ടറി), ഡോ. ടി.സി. സുപ്രഭാ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.