marathon
ഫെഡറൽബാങ്ക് കൊച്ചി മാരത്തണും എറണാകുളം പ്രസ് ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച പ്രമോ റൺ ഡോ. കെ.എൻ. രാഘവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2024ന്റെ ഭാഗമായി പ്രമോ റൺ സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ പ്രമോറണ്ണിൽ നൂറോളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് അമ്പയറും നാഷണൽ അക്കാഡമി ഒഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് നർകോട്ടിക് ഡയറക്ടർ ജനറലുമായ ഡോ. കെ.എൻ. രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ആർ. ഹരികുമാർ, സെക്രട്ടറി സൂഫി മുഹമ്മദ്, സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ അഷ്‌റഫ് തൈവളപ്പ് എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 11ന് വേൾഡ് അത്‌ലറ്റിക്‌സിന്റെ അംഗീകൃത മാരത്തൺ റൂട്ടിലാണ് ഇത്തവണയും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ നടക്കുക. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരവും മാരത്തണിന് ലഭിച്ചിട്ടുണ്ട്. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങൾക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി 1 കിലോമീറ്റർ സ്‌പെഷ്യൽ റൺ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്ലിയോസ്‌പോർട്‌സാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അത്‌ലറ്റുകൾക്കൊപ്പം ഇത്തവണ വിദേശ അത്‌ലറ്റുകളും പങ്കെടുക്കും. ഓൺലൈൻ രജിസ്‌ട്രേഷന് www.kochimarathon.in സന്ദർശിക്കുക.