sree

കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ പതിനായിരം കേന്ദ്രങ്ങളിൽ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
പ്രാണപ്രതിഷ്ഠയുടെ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിനായി വലിയ സ്‌ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. രാമായണ പാരായണം, ഭജന, നാമസങ്കീർത്തനം, പ്രഭാഷണം, ശ്രീരാമ അഷ്ടോത്തര നാമാർച്ചന, ശ്രീരാമ വിജയ് മന്ത്രജപം, പുഷ്പാർച്ചന തുടങ്ങിയ പരിപാടികൾ ഒരുക്കും.
ക്ഷേത്രങ്ങളിൽ പുലർച്ചെ പരിപാടികൾ ആരംഭിക്കും. മറ്റ് സ്ഥലങ്ങളിൽ രാവിലെ 11 മുതലാണ് ആഘോഷങ്ങൾ. 50 ലക്ഷം ഭവനങ്ങളിൽ ദീപങ്ങൾ തെളിക്കുമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു.