പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ ഏഴിന് തൈപ്പൂയ മഹോത്സവം കൊടിയേറും. ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ നിർമ്മിച്ച ഗജമണ്ഡപ സമർപ്പണം ഏഴരയ്ക്ക് ക്ഷേത്രം ഭാരവാഹികൾ ചേർന്ന് നിർവഹിക്കും. എട്ടിന് കലവറ നിറയ്ക്കൽ, പത്തിന് പഞ്ചവിംശതി കലശാഭിഷേകം, പതിനൊന്നരയ്ക്ക് പ്രസാദംഊട്ട്, വൈകിട്ട് ആറരയ്ക്ക് കൈകൊട്ടിക്കളി, രാത്രി എട്ടിന് താലം എഴുന്നള്ളിപ്പ്, എട്ടരയ്ക്ക് കാവടിവരവ്.