oru

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പോസ്റ്റർ പ്രചാരണത്തിന് തുടക്കം കുറിച്ചു. ' ഒരിക്കൽ കൂടി മോദി സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡി.എക്കൊപ്പം അണിചേരൂ എന്ന പോസ്റ്റർ പ്രചാരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നാഷണലിസ്റ്റ് കേരള കോൺസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശേരി ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, സുധീഷ് നായർ, അഡ്വ.വി.ആർ. സുധീർ, ട്രഷറർ ആന്റണി ജോസഫ് മണവാളൻ, മേഖല പ്രസിഡന്റുമാരായ രാജു വർഗീസ്, ജോൺ വർഗീസ്, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, ജനറൽ സെക്രട്ടറി ജോർജ് ഷൈൻ, കെ.എച്ച്. ഹീര, രാധിക മേനോൻ, സാജിത അഷറഫ്, കലൈവാണി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.