
കൊച്ചി: പുതിയ വ്യക്തിഗത, സേവിംഗ്സ്, ആനുവിറ്റി പദ്ധതിയായ ധാര2 പദ്ധതി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) വിപണിയിൽ അവതരിപ്പിച്ചു. ഇരുപത് വയസ് തികഞ്ഞ ഉപഭോക്താക്കൾക്ക് പോളിസി വാങ്ങാൻ കഴിയും. റെഗുലർ, സിംഗിൾ പ്രീമിയമായി തുക അടയ്ക്കാനുള്ള സൗകര്യമുണ്ട്. അഞ്ച് മുതൽ 15 വർഷം വരെ ഡിഫർമെന്റ് കാലയളവാണ് റെഗുലർ പ്രീമിയം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സിംഗിൾ പ്രീമിയം ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ 15 വർഷം വരെയും ഡിഫർമെന്റ് കാലാവധി ലഭിക്കും. പോളിസിയിൽ നിന്ന് വായ്പയെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.