prajith-babu

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ. ബാബു (27), വൈസ് പ്രസിഡന്റ് ആഷിഷ് എസ്. ആനന്ദ് (26) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

കോളേജിലെ കെ.എസ്.യു പ്രവർത്തകൻ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെ ആക്രമിക്കൽ, എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീഷം സൃഷ്ടിച്ച് ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കൽ എന്നീ കേസുകളിലാണ് അറസ്റ്റ്.

ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇന്നലെ ജില്ലാ മജി​സ്ട്രേറ്റി​നു മുന്നി​ൽ ഹാജരാക്കി​യ ഇരുവരെയും 14 ദിവസത്തേക്ക് റി​മാൻഡ് ചെയ്തു.