മൂവാറ്റുപുഴ: നിർമ്മല ജൂനിയർ സ്‌കൂൾ വാർഷികാഘോഷവും സുവർണജൂബിലി ആഘോഷ സമാപനവും നടത്തി. സമാപന സമ്മേളനം എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാദ്ധ്യക്ഷൻ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ചലച്ചിത്രതാരം വിൻസി അലോഷ്യസ് സുവർണജൂബിലി സ്മരണിക പ്രകാശനം ചെയ്തു. സിസ്റ്റർ ജെസ്സി ട്രീസ, സിസ്റ്റർ ലൂസി മാത്യു എന്നിവരെ രൂപതാദ്ധ്യക്ഷൻ ആദരിച്ചു. ഡീൻ കുര്യാക്കോസ് എം.പി,​ എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് കുര്യക്കോസ്, കൗൺസിലർ രാജശ്രീ രാജു തുടങ്ങിയവർ സംസാരിച്ചു.