കൂത്താട്ടുകുളം: അയോദ്ധ്യയിലെ ശ്രീരാമ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതിക്ഷേത്ര സന്നിധിയിൽ രാവിലെ 9.30 മുതൽ കർസേവകരെ ആദരിക്കലും ശ്രീരാമനാമജപവും പ്രാർത്ഥനയും നടക്കും. 10 മണിക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ ആർ. ശ്യാംദാസ് ദീപ പ്രോജ്വലനം നടത്തും. തുടർന്ന് സംയോജകൻ പി.സി. അജയഘോഷ് ആമുഖ പ്രഭാഷണം നടത്തും.