
പള്ളുരുത്തി: കുമ്പളങ്ങി സെന്റ്. പീറ്റേഴ്സ് പള്ളിയിൽ മദ്ധ്യസ്ഥരായ വി. പത്രോസിന്റെയും വി. പൗലോസിന്റെയും തിരുനാളിന് കൊടി കയറി. ഫാ. ജോയി ചക്കാലക്കൽ കൊടി ആശീർവദിച്ചു. ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, ഫാ. ജോസ് മോൻ പള്ളി പറമ്പിൽ, ഫാ. അനൂപ് പോൾ ബ്ലാംപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 25 ന് തിരുനാൾ സമാപിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ഫ്രാൻസീസ് സേവ്യർ കളത്തി വീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ആന്റണി തൈവീട്ടിൽ വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.