
ചോറ്റാനിക്കര :കാഞ്ഞിരമറ്റം ഗുരുധർമ്മ ക്ഷേത്രത്തിൽ ജനുവരി 29 ,30, 31 തീയതികളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ സേവായോഗം പ്രസിഡന്റ് എം. എസ്. സത്യപാലൻ പതാക ഉയർത്തി. എല്ലാ ഭവനങ്ങളിലും പഞ്ച ശുദ്ധി വൃതം പാലിക്കുമെന്ന് സെക്രട്ടറി സജികരുണാകൻ പറഞ്ഞു. ശാഖാ പ്രസിഡന്റ് പി. എസ്. അയ്യപ്പന്റെ അദ്ധ്യക്ഷനായി. കെ. ബാലകൃഷ്ണൻ, ഷിബു മലയിൽ, അംബിക വിജയൻ എന്നിവർ സംസാരിച്ചു