
ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009-ാം നമ്പർ മിഠായിക്കുന്നു ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ "ശ്രീനാരായണ സ്നേഹ സംഗമവും കുമാരനാശാൻ അനുസ്മരണവും" യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. . സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ കെ. ഡി. സന്തോഷ് പതാക ഉയർത്തി. കൺവീനർ ഉഷ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് രവി ഗുരുദേവ പ്രഭാഷണം നടത്തി. ശാഖയിലെ അംഗം ഓ.കെ.ലാലപ്പൻ രചിച്ച "ഉടഞ്ഞ ശംഖ്," "അർപ്പണം" എന്നീ നോവലുകൾ സുരേഷ് ബാബു, ഉഷാ സുകുമാരനു നൽകി പ്രകാശനം ചെയ്തു. യൂണിയൻ വനിതാ സംഘം ട്രഷറർ രാജി ദേവരാജൻ, സജേഷ്- ചിറക്കുളം, സുജാത സുഗുണൻ, ബിന്ദുപാറങ്കേരി, ടി.കെ. ലാലൻകുറുപ്പം കാലായിൽ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾക്ക് ഷീലരാജു, രാജി ദേവരാജൻ, പ്രഭലബാബു എന്നിവർ നേതൃത്വം നൽകി.