മട്ടാഞ്ചേരി: നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമ്മ ദിനത്തിൽ മെഹ്ഫിൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ പ്രേം നസീർ അനുസ്മരണവും പ്രേം നസീർ പാടി അഭിനയച്ച സിനിമാ ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യയും സംഘടിപ്പിച്ചു . സിനിമാ താരം കലാഭവൻ അൻസാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു . ഓർക്കസ്ട്ര ചെയർമാൻ കെ.ബി.ഹംസ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ് , കൗൺസിലർ ആന്റണി കുരീത്തറ , മുൻ കൗൺസിലർമാരായ കെ.എസ്. നാസർ , ഹസീന നൗഷാദ് , എം.എം.സലീം , എ.എം.നൗഷാദ് ,അസ്ലം പുല്ലേപ്പടി എന്നിവർ സംസാരിച്ചു . യഹിയ അസീസ് ,സുരേഷ് പി.എസ് ,ഗസൽ മജീദ് , മെഹ്‌താബ് അസീം ,കെ.ബി.ഹംസ ,കെ .ബി. ഉമ്മർ ,എം.മാഹീൻ ,പി. കെ. ലത്തീഫ് ,പി.എം. തൽഹത്ത് ,വി .പി .ഹാഷിം ,സുധീർ കൊച്ചി എന്നിവർ സംസാരിച്ചു. പ്രേംനസീർ ഡോക്യുമെന്ററിയുടെ അവതരണവും നടന്നു