മട്ടാഞ്ചേരി:ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് കൊച്ചി തിരുമല ക്ഷേത്രത്തിൽ ലക്ഷദീപക്കാഴ്ച നടത്തി. ക്ഷേത്ര മേൽശാന്തിമാരാ യ വി.രാമാനന്ദ ഭട്ട് ,എൽ. കൃഷ്ണ ഭട്ട് , ആചാര്യർ എൽ .മങ്കേഷ് ഭട്ട് ,തന്ത്രി ആർ. ഗോവിന്ദ ഭട്ട് ,ദേവസ്വo പ്രസിഡന്റ് പി.അവിനാശ് കമ്മത്ത് തുടങ്ങിയവർ നേതൃത്വം നല്കി. രാവിലെ ചിത്ര രാമായൺ സമർപ്പണം , ചെണ്ടമേളം ,ഗീത് രാമായൺ ,തോൽ പാവക്കുത്ത് എന്നി വ നടന്നു. ഇന്ന് ക്ഷേത്രത്തിൽ അഭിഷേകം , വൈകിട്ട് ശോഭായാത്ര ,ഹനുമാൻ വാഹന പൂജ എന്നിവ നടക്കും.