കൊച്ചി: പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദ മാൻ ഒഫ് വിഷൻ അവാർഡ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പിനും ഡോ. സെബാസ്റ്റ്യൻ പോളിനും മേയർ അഡ്വ. എം. അനിൽകുമാർ സമർപ്പിച്ചു. എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്തിപത്രം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ നൽകി. പ്രവാസി ഭാരതീയ അവാർഡ് സ്വീകരിച്ച ജേബി കെ.ജോൺ, സത്താർ ആദൂർ , ഡോ.ഗ്ലോബൽ ബഷീർ എന്നിവരെ ആദരിച്ചു. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജന: സെക്രട്ടറി കെ.എം. നാസർ, കെ.എൻ എ അമീർ കൊടുങ്ങല്ലൂർ ടി.എം.ഷാഫി, മുരുകൻ കുട്ടി, സി .എസ് . ഹരിദാസ്, മജീദ് ഹാജി വടകര, ആലു മുഹമ്മദ് മാള, പ്രദീപ് പെരുമ്പാവൂർ, ഫൗസിയ സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു.