കോലഞ്ചേരി : 68 വർഷം ഇടത്-വലത് മുന്നണികൾ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പ്രസിഡന്റ് സാബു എം. ജേക്കബ്. ട്വന്റി20 പാർട്ടി പൂത്തൃക്കയിൽ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

2026ൽ ട്വന്റി20 പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയാൽ 10 വർഷത്തിനുള്ളിൽ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്പത്തിക അച്ചടക്കത്തോടെയും പൊതുകടം തീർക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. . കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ് ആയിരിക്കുന്നുവെന്ന് സാബു ആരോപിച്ചു.ജനങ്ങൾക്ക്‌ നൽകിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി നടപ്പിലാക്കി. ട്വന്റി20 പാർട്ടിക്ക് മാത്രമേ ഭരണരംഗത്തെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥിതിയും അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു. പതിനയ്യായിരത്തിലധികം ആളുകൾ പരി​പാടി​യി​ൽ പങ്കെടുത്തു. പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്.

പത്രപ്രവർത്തകൻ ഷാജൻ സ്കറിയ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, ബെന്നി ജോസഫ് എറണാകുളം ജില്ലാ കോ ഓഡിനേറ്റർ സന്തോഷ്‌ വർഗീസ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡൻ്റ് ജിബി അബ്രഹാം, വൈസ് പ്രസിഡൻ് ജോളി ജോൺ, ഐക്കരനാട്‌ പഞ്ചായത്ത് പ്രസിഡ ന്‌റ് ഡീന ദീപക്, വി. എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.