
കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിപണിയിൽ മുൻനിരയിലുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഡീസൽ, സി.എൻ.ജി ഡ്യുവോ വേരിയന്റുകളിൽ പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സൽ സീരീസ് അവതരിപ്പിച്ചു. സുപ്രോ പ്ലാറ്റ്‌ഫോമിന്റെ വിജയത്തെ അടിസ്ഥാനമാക്കി മികച്ച പവറും സമാനതകളില്ലാത്ത സുരക്ഷയും ഉപയോഗിച്ച് ലാസ്റ്റ് മൈൽ കണക്ടിവിറ്റിയെ പുനർനിർവചിക്കുന്ന വിധത്തിലാണ് പ്രോഫിറ്റ് ട്രക്ക് എക്‌സൽ സീരീസ് രൂപകല്പന ചെയ്തിരിക്കുന്നത്.
സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സൽ ഡീസൽ വേരിയന്റിന് 6.61 ലക്ഷം രൂപയും സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സൽ സി.എൻ.ജി ഡ്യുവോ വേരിയന്റിന് 6.93 ലക്ഷം രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില.