
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ എൻ.എക്‌സ്500 അവതരിപ്പിച്ചു.പൂർണമായും വിദേശത്ത് നിർമ്മിച്ചാണ് പുതിയ മോഡൽ വിപണിയിൽ എത്തുന്നത്. ഡെയ്‌ലി ക്രോസ്ഓവർ എന്ന ഡിസൈൻ തീം ഉപയോഗിച്ചാണ് പുതിയ എൻ.എക്‌സ് 500 രൂപകൽപന ചെയ്തിരിക്കുന്നത്.
ഓൾ എൽ.ഇ.ഡി ഹെഡ്‌ലൈറ്റും, ടെയിൽ ലാമ്പും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇഷ്ടാനുസൃതമാക്കാവുന്ന 5 ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി സ്‌ക്രീനാണ് മറ്റൊരു സവിശേഷത. ഓൺസ്‌ക്രീൻ ടേൺബൈടേൺ നാവിഗേഷനൊപ്പം റൈഡർക്ക് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി കോളുകൾ ചെയ്യാനും സംഗീതം കേൾക്കാനും ഓപ്ഷനുണ്ട്.
6സ്പീഡ് ഗിയർബോക്‌സുമായി യോജിപ്പിച്ച, പാരലൽ ട്വിൻ സിലിണ്ടർ 471 സിസി, ലിക്വിഡ് കൂൾഡ്, 4സ്‌ട്രോക്ക് ഡിഒഎച്ച്‌സി എഞ്ചിനാണ് പുതിയ ഹോണ്ട എൻ.എക്‌സ്500ന് കരുത്ത് പകരുന്നത്.
5,90,000 രൂപയാണ് എൻ.എക്‌സ്500 ന്റെ ന്യൂഡൽഹി എക്‌സ്‌ഷോറൂം വില. എൻഎക്‌സ്500നുള്ള ബുക്കിംഗ് ആരംഭിച്ചു. ഗ്രാൻഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ നിറങ്ങളിലെത്തുന്ന എൻ.എക്‌സ്500ന്റെ ഡെലിവറി ഫെബ്രുവരി മുതൽ ആരംഭിക്കും.