
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്‌സ്യുവി700 പുറത്തിറക്കി .കൂടുതൽ മൂല്യവും, മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് 2024 എക്‌സ്യുവി700 എത്തുന്നത്. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കാൻ നിരവധി പുതിയ ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച മോഡലിന്റെ ഡെമോ വാഹനങ്ങൾ വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള വിതരണക്കാരിലെത്തും.
ഉപഭോക്തൃ അനുഭവം ഉയർത്തിക്കൊണ്ട് എ.എക്‌സ്7എൽ വേരിയന്റ് കസ്റ്റം സീറ്റ് പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫസ്റ്റ് ഇൻ സെഗ്മെന്റ് മെമ്മറി ഫംഗ്ഷനോടുകൂടിയ ഒരു ഔട്ട്‌സൈഡ് റിയർവ്യൂ മിറ്ററുകൾക്കൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും, എ.എക്‌സ്7, എ.എക്‌സ്7എൽ വേരിയന്റുകൾ ഓപ്ഷനും നൽകുന്നു.
എയർ വെന്റുകളിലും സെൻട്രൽ കൺസോളിലും സ്‌റ്റൈലിഷ് ഡാർക്ക് ക്രോം ഫിനിഷും, എ.എക്‌സ്7, എ.എക്‌സ്7എൽ വേരിയന്റുകൾക്ക് ഒരു ഓപ്ഷണൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയറും 2024 എക്‌സ്യുവി700 അവതരിപ്പിക്കുന്നു.
എം.എക്‌സിന് 13.99 ലക്ഷം രൂപ, എ.എക്‌സ്3ന് 16.39 ലക്ഷം രൂപ, എ.എക്‌സ് 5ന് 17.69 ലക്ഷം രൂപ, എഎക്‌സ്7ന് 21.29 ലക്ഷം രൂപ, എ.എക്‌സ്7എല്ലിന് 23.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.