
കൊച്ചി: ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് പുനർരൂപകൽപ്പന ചെയ്ത ജാവ 350 വിപണിയിൽ അവതരിപ്പിച്ചു. കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിംഗിന്റെയും മിശ്രിതമാണ് പുതിയ മോഡൽ. 2,14,950 രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.
ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വേഗമേറിയതും സുരക്ഷിതവും മികച്ച ഹാൻഡ്‌ലിംഗ് ബ്രേക്കിംഗ് സൗകര്യമുള്ളതുമായ ക്ലാസിക് മോട്ടോർസൈക്കിളാണ് പുതിയ ജാവ 350. മെറൂൺ, കറുപ്പ് എന്നിവക്കൊപ്പം പുതിയ മിസ്റ്റിക് ഓറഞ്ച് നിറത്തിലും പുതിയ ജാവ 350 ലഭ്യമാവും. പോളിഷ്ഡ് ക്രോം, ഗോൾഡൻ പിൻസ്ട്രിപ്പ്‌സ് എന്നിവയും പുതിയ ജാവ 350യുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
നീളമേറിയ വീൽബേസിന് പുറമേ, ഈ വിഭാഗത്തിലെ ലീഡിംഗ് 178 എം.എം ഗ്രൗണ്ട് ക്ലിയറൻസ് മികച്ച റൈഡിംഗ് നിലവാരം ഉറപ്പാക്കും.
കോണ്ടിനെന്റൽ ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം 280എംഎം ഫ്രണ്ട്, 240എംഎം റിയർ ഡിസ്‌ക് ബ്രേക്കുകളുള്ള ജാവ 350 ടോപ്പ്-ടയർ ബ്രേക്കിങ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സംവിധാനം സമാനതകളില്ലാത്ത സുരക്ഷയും കൃത്യമായ നിയന്ത്രണവും ഉറപ്പാക്കും. 28.2എൻഎം ടോർക്കും, 22.5 പി.എസ് പവർ ഔട്ട്പുട്ടും നൽകുന്ന നഗര റോഡുകൾക്കും, തുറന്ന റോഡുകൾക്കും അനുയോജ്യമാണ്.