കൊച്ചി: 'ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഓഡിറ്റും' എന്ന വിഷയത്തിൽ 25ന് മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് ആൻഡ് എക്സ്റ്റൻഷൻ എറണാകുളത്ത് ശില്പശാല നടത്തും. സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റുമായി സഹകരിച്ചാണ് കാക്കനാട്ടെ ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ശില്പശാല സംഘടിപ്പിക്കുന്നത്.

ഡോ.എൻ രമാകാന്തൻ (ഡയറക്ടർ സോഷ്യൽ ഓഡിറ്റ് യൂണിറ്റ്) മുഖ്യ പ്രഭാഷണം ചടങ്ങി​ൽ നടത്തും. തൊഴിൽദാന പദ്ധതികളുടെ പ്രവർത്തനം സംബന്ധി​ച്ച വി​ശദമായ വി​ലയി​രുത്തലും പദ്ധതി​യുടെ നേട്ടങ്ങളും കോട്ടങ്ങളുമാണ്

ശില്പശാലയി​ൽ നടത്തുന്നത്.