 
പച്ചാളം: ഷണ്മുഖപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റ് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് നിർവഹിച്ചു.
വിദ്യാഭ്യാസ അവാർഡ് ദാനവും ആദരിക്കലും ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് കെ.വി സാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി.വി പ്രവീൺ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി കെ.ജി ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ആർ ദിൽജിത് നന്ദിയും പറഞ്ഞു.