corpa
കോർപ്പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ആപ്ടീവ്, ക്യൂബേസ്റ്റ് ടീം അംഗങ്ങൾ ട്രോഫിയുമായി

കൊച്ചി: കോർപ്പറേറ്റ് മേഖലയിലെ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പ്രഥമ കോർപ്പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റിൽ മുളന്തുരുത്തി ആപ്ടീവ് ടീം ജേതാക്കളായി. കാക്കനാട് ഇൻഫോപാർക്കിന് സമീപം യൂണൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇൻഫോപാർക്കിലെ ക്യൂബേസ്റ്റിനെ29 റൺസിന് പരാജയപ്പെടുത്തിയാണ് ആപ്ടീവ് കിരീടം നേടിയത്. ഇൻഫോപാർക്കിലെ ഇവൈ മൂന്നാം സ്ഥാനവും നേടി.

ക്രി​ക്കറ്റ് ടൂർണമെന്റി​ൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി. 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.