ആലുവ: മാതൃഭാവന ആദ്ധ്യാത്മിക ഗ്രൂപ്പിന്റെ രണ്ടാം വാർഷികാചരണം രക്ഷാധികാരി ഡോ.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷ പി.ജി. ശശികല ദീപപ്രോജ്വലനം നടത്തി. ബാലഗോകുലം ജില്ല പ്രമുഖ് മായ വിനോദ് മാതൃപൂജയ്ക്ക് നേതൃത്വം നൽകി. ഭഗവത് ഗീതാപഠന സർട്ടിഫിക്കറ്റ് മധു കാടാമ്പുഴ വിതരണം ചെയ്തു. പി.കെ. മനോജ്, ശോഭ സുരേഷ്, മുഖ്യ കാര്യദർശി കബിത അനിൽ കുമാർ എന്നിവർ സംസാരിച്ചു.