udid
മരട് നഗരസഭയിൽ നടന്ന യു.ഡി.ഐ.ഡി. കാർഡ് അദാലത്ത് ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു

മരട്: ഭിന്നശേഷിക്കാരുടെ കാർഡുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ യു.ഡി.ഐ.ഡി കാർഡ് പ്രശ്ന പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വിഭാഗം എന്നിവരുടെയും സഹകരണത്തോടെയായിരുന്നു അദാലത്ത് . നഗരസഭ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ വാർഡ് സഭയിൽ കാർഡുമായി ബന്ധപ്പെട്ട പരാതികൾ ആളുകൾ ഉന്നയിച്ചിരുന്നു. 156 പരാതികളാണ് അദാലത്തിൽ ലഭിച്ചത് അതിൽ 148 എണ്ണം പരിഹരിച്ചു. പുതിയ യു.ഡി.ഐ.ഡി കാർഡിനുള്ള 18 അപേക്ഷകൾ അദാലത്തിൽ ലഭിച്ചു. കുണ്ടന്നൂർ പെട്രോ ഹൗസിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ് റിയാസ് കെ. മുഹമ്മദ് ,ശോഭ ചന്ദ്രൻ ബിനോയ് ജോസഫ് ,ബേബി പോൾ കൗൺസിലർമാരായ സി. ആർ. ഷാനവാസ്, പി.ഡി രാജേഷ് ,ചന്ദ്ര കലാധരൻ,മിനി ഷാജി,സിബി സേവ്യർ , പത്മപ്രിയ വിനോദ്,ജയ ജോസഫ് തുടങ്ങിയവർ സംസാരി​ച്ചു.