 
കുമ്പളം: ഗ്രാമീണ ഗ്രന്ഥശാല സംഘടിപ്പിച്ച കവി എസ്. രമേശൻ അനുസ്മരണവും സർഗോത്സവമത്സരത്തിൽ വിജയികളെ അനുമോദിക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി നിർവഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എം.ആർ. മുരളീധരൻ എസ്. രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.ആർ. മുരുകേശൻ, പി.കെ. വാസു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ. വിജയൻ മാവുങ്കൽ, ജെലിൻ കുമ്പളം, കെ.എൻ. ഷംസുദീൻ, കെ.ജി. മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.