kumar
കടവന്ത്ര മട്ടലിൽ ക്ഷേത്രത്തിൽ കുമാരനാശാൻ സ്മരണാജ്ഞലി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു. എൻ.ശശിധരൻ, ടി.എൻ. രാജീവ്, ജവഹരി നാരായണൻ എന്നിവർ സമീപം

കൊച്ചി: മഹാകവി കുമാരനാശാന്റെ നൂറാമത് ചരമവാർഷിക സ്മരണാജ്ഞലി കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്ര ഹാളിൽ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണന്റെ അദ്ധ്യക്ഷതയിൽ കൂടി. അമ്പിളി ജോഷി ദീപം കൊളുത്തി. ചോറ്റാനിക്കര ഗിരി പ്രഭാഷണം നടത്തി.
കെ.കെ. മാധവൻ, ടി.എൻ . രാജീവ്, പി.വി. സാംബശിവൻ, എ.എം ദയാനന്ദൻ, ഇ.കെ. ഉദയകുമാർ, ഭാമ പത്മനാഭൻ, സിന്ധു ശിവൻ, ഡോ. ശിവദാസ് ശിവാനന്ദൻ കോമളാലയം എന്നിവർ സംസാരിച്ചു. എൻ. ശശിധരൻ സ്വാഗതവും രാജൻ കുറ്റിയിൽ നന്ദിയും പറഞ്ഞു. കുമാരനാശാൻ കുടുംബയോഗത്തിന്റെ ഭാരവാഹികളായി സജീവ് സുകുമാരൻ (രക്ഷാധികാരി). രാജൻ കുറ്റിയിൽ (കൺവീനർ), കിരൺ രാമചന്ദ്രൻ (ജോയിന്റ് കൺവീനർ), ഇ.കെ. ഉദയകുമാർ, ശ്യാമള കാർത്തിക്, വി. ജയപ്രസാദ്, സുലോചന രവി, സരള രാജൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.