
കർണാടകയിലെ കേന്ദ്ര സർവകലാശാലയിൽ ബി.ടെക് മാത്തമാറ്റിക്‌സ് & കംപ്യൂട്ടിംഗ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി എന്നിവയ്ക്ക് പ്രസക്തിയേറുമ്പോൾ മികച്ച തൊഴിൽ മേഖലയിലെത്താൻ പ്രസ്തുത കോഴ്‌സ് ഉപകരിക്കും.
ഐ.ഐ.ടി, ഐ.എസ്.ആർ.ഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഡി.ആർ.ഡി.ഒ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ കോഴ്‌സുമായി സഹകരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച കാമ്പസ് പ്ലേസ്‌മെന്റ് ലഭിക്കും. കമ്പ്യൂട്ടിംഗ് പ്രോഗ്രാം അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽപ്പെടും. സയൻസ്, എൻജിനിയറിംഗ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവർക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് 2024, ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോറുള്ളവർക്ക് അപേക്ഷിക്കാം. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് 2024 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചാൽ ഓൺലൈനായി www.cukcuet_samarth.edu.in വഴി രജിസ്റ്റർ ചെയ്യാം. www.cuk.ac.in.
വൈൽഡ് ലൈഫ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്
വന്യജീവി ഗവേഷണരംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഫ്രഷ് വാട്ടർ ഇക്കോളജി ആൻഡ് കൺസേർവഷനിൽ എം.എസ് പ്രോഗ്രാമിന് ഫെബ്രുവരി 20 മുതൽ മാർച്ച് 30 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെക്ഷൻ. ലൈഫ് സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.wii.gov.in, www.acsir.res.in.
ഡോക്ടറൽ പ്രോഗ്രാം @ ഐ.ഐ.എം, കോഴിക്കോട്
ഐ.ഐ.എം കോഴിക്കോട് ഡോക്ടറൽ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം മുതൽ പിഎച്ച്.ഡി സ്‌കോളർഷിപ് 20- 25 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമിക്‌സ്, ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ, ഹ്യുമാനിറ്റീസ് & ലിബറൽ ആർട്‌സ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ & എച്ച്.ആർ, ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജനുവരി 31വരെ അപേക്ഷിക്കാം. www.iimk.ac.in.
MITയിലെ മികച്ച കോഴ്‌സുകൾ
അമേരിക്കയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മസ്സാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (MIT) നിരവധി സാദ്ധ്യതയുള്ള കോഴ്‌സുകളുണ്ട്. എനർജി ഇക്കണോമിക്‌സ് & പോളിസി, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ജനറ്റിക്‌സ് അനാലിസിസ് & ആപ്ലിക്കേഷൻസ്, കംപ്യൂട്ടേഷണൽ തിങ്കിംഗ് & ഡാറ്റ സയൻസ്, സുസ്ഥിര ബിൽഡിംഗ് ഡിസൈൻ മുതലായവ മികച്ച പ്രോഗ്രാമുകളാണ്. ബിരുദ വിദ്യാർത്ഥികൾക്ക് എം.ഐ.ടിയിൽ പ്രവേശനം ലഭിക്കാൻ ജി.ആർ.ഇ, ടോഫെൽ മികച്ച സ്‌കോറുകൾ ആവശ്യമാണ്. www.mit.edu