മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ക്ലാസിന് തുടക്കം കുറിച്ച് ശാഖാ പ്രസിഡന്റ് ദീപാർപ്പണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ സംസാരിച്ചു. റിട്ട. ഡി.വൈ.എസ്.പിയും സർട്ടിഫൈഡ് കരിയർ അനലിസ്റ്റുമായ കെ.എം. സജീവ് ക്ലാസ് നയിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ എം.ആർ. സമജ്, എം.ആർ. വിജയൻ, സീമ അശോകൻ, കെ.ടി. ബിനുകുമാർ, വനിതാ സംഘം പ്രസിഡന്റ് ഷീജ സന്തോഷ്, സെക്രട്ടറി ഉഷ ഷാജി, ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആർ.സി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ശാഖാ സെക്രട്ടറി എം.എസ്. ഷാജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ നന്ദിയും പറഞ്ഞു.