y
പൂത്തോട്ട ആശുപത്രിക്ക്‌ മുൻപിൽ നടത്തിയ ധർണ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ആശുപത്രിയിൽ കിടത്തിചികിത്സ പുന:സ്ഥാപിക്കുക 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉദയംപേരൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആശുപത്രിക്ക്‌ മുൻപിൽ നടത്തിയ ധർണ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ്‌ ടി.വി. ഗോപിദാസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺജേക്കബ്, എം.പി. ഷൈമോൻ, സാജു പൊങ്ങലായി, ഇ.എസ്. ജയകുമാർ, എ.പി. ജോൺ, കെ.വി. രത്നാകരൻ, കെ.എസ്. അനിൽകുമാർ, അഖിൽരാജ്, ശാലിനി ജയകുമാർ, വാർഡ് മെമ്പർമാരായ നിമിൽ രാജ്, ആനി അഗസ്റ്റിൻ, സോമിനി സണ്ണി, സ്മിത രാജേഷ് എന്നിവർ സംസാരിച്ചു.