കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പുത്തൻകുരിശ് സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ് വളന്റിയർമാർക്ക് ബോധവത്കരണ ശില്പശാല നടത്തി. കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസറും സെന്റർ ഫോർ ന്യൂറോ സയൻസ് ഡയറക്ടറുമായ ഡോ. ബേബി ചക്രപാണി​ ക്ളാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. പി.ആർ. രാഘവൻ, പ്രജിത പ്രേമൻ, ജിൻസി മാത്യൂസ് എന്നിവർ സംസാരിച്ചു.