തൃപ്പൂണിത്തുറ: വിശ്വഹിന്ദു പരിഷത്തും സ്വയംസേവകരും സംയുക്തമായി ശ്രീനിവാസകോവിൽ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടത്തി. ഭജനയും രാമനാമജപവും നടന്നു.
തുടർന്ന് നടന്ന ചടങ്ങിൽ വി.എച്ച്.പി സ്ഥാനീയ സമിതി പ്രസിഡന്റ് സി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. കർസേവയിൽ പങ്കെടുത്ത പി.ആർ. സുരേന്ദ്രൻ, പി.പി. ഹരിഹരൻ എന്നിവരെ വാർഡ് മെമ്പർ അഡ്വ. പി.എൽ. ബാബു ആദരിച്ചു. തുടർന്ന് അന്നദാനവും അയോദ്ധ്യയിലെ ക്ഷേത്ര ചടങ്ങുകളുടെ തത്സമയ ടി.വി സംപ്രേഷണവും നടന്നു.