അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി സ്കൂളിൽ 103 -ാമത് വാർഷികം ഇന്ന് നടക്കും. വൈകിട്ട് 5.30ന് റോജി എം. ജോൺ എം. എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ആന്റണി പുതിയാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് മുഖ്യപ്രഭാഷണം നടത്തും.