 
അങ്കമാലി: മികച്ച ചാപ്റ്ററിന് ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ സമ്മാനിക്കുന്ന അവാർഡിന് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് അർഹമായി. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകരുടെ മുപ്പതിനാലാം ദേശീയ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യപിച്ചത്. സമ്മേളനം തിരുവനന്തപുരം എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ കേരള സെക്ഷൻ ചെയർമാൻ ഡോ.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ടി.ഇ കേരള സെക്ഷൻ സെക്രട്ടറി ഇ.സി. രാമകൃഷ്ണൻ, ഐ.എസ്.ടി.ഇ നാഷണൽ എക്സിക്യുട്ടീവ് കൗൺസിൽ അംഗംഡോ.സി.പി.സുനിൽ കുമാർ, പ്രിൻസിപ്പൽ ഡോ. വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ. മിനി , ഡീൻ ഡോ. ജി. ഉണ്ണികർത്ത തുടങ്ങിയവർ പങ്കെടുത്തു .