പെരുമ്പാവൂർ: ശ്രീനാരായണ ഗുരു 1924 ൽ ആലുവയിൽ വിളിച്ചുകൂട്ടിയ സർവമത സമ്മേളനത്തിന്റെ ശതാബ്ദി, ഗുരുനിത്യ ചൈതന്യ യതിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന വിജ്ഞാന സദസുകൾക്ക് തുടക്കം .
എറണാകുളം ജില്ലയിലെ ആദ്യ വിജ്ഞാന സദസ് പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖ ഹാളിൽ
റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്രചൈതന്യ അദ്ധ്യക്ഷത വഹിച്ചു. സ്വാമി മുക്താനന്ദയതി (നിത്യ നികേതനം ആശ്രമം കാഞ്ഞിരമറ്റം ) ഗുരുനിത്യ ചൈതന്യ യതിയെക്കുറിച്ച് പ്രഭാഷണം നടത്തി. പലമതസാരവും ഏകം എന്ന വിഷയത്തിൽ കെ,സി.ബി.സി കൊച്ചി മീഡിയ സെൽ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ, ഖുർആൻ അകംപൊരുൾ വ്യാഖ്യാതാവ് സി. എച്ച്. മുസ്തഫ മൗലവി എന്നിവർ പ്രഭാഷണം നടത്തി. വാഗ്മിയും ഗുരുധർമ്മ പ്രചാരകനുമായ ജയരാജ് ഭാരതി, ഗുരുധർമ്മപ്രചരണ സഭ ഒക്കൽ യൂണിറ്റ് പ്രസിഡന്റ് വിലാസിനി ടീച്ചർ, എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ, കാഞ്ഞിരക്കാട് ശാഖ പ്രസിഡന്റുമാരായ ടി.കെ. ബാബു, പി. മനോഹരൻ , ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ് , ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.