കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകരായ വി.എസ്. ബിന്ദു, കെ.എസ്. ഉഷ, ബി. ബിൻസ എന്നിവർക്ക് യാത്രഅയപ്പ് നൽകി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യതങ്കച്ചൻ, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിൻസൺ കോയിക്കര, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ് കുമാർ, ജോയ് അവോക്കാരൻ, മിനി സേവ്യർ തുടങ്ങിയവർ സംസാരിച്ചു.