കുറുപ്പംപടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുടക്കുഴ യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജെ .സലോമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. ഇന്ദിര, ജോസ് എ.പോൾ, പി.വി. സുകുമാരൻ, ജോസ് മാത്യു, ജോഷി തോമസ്, കെ.വി. സുകുമാരൻ, പി.വി. പത്രോസ്, ജോഷി കെ. വർഗിസ്,​ കെ.ജി. മേരി, എ.കെ. ഓമന, എന്നിവർ സംസാരിച്ചു.