ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വകുപ്പ് 'അപ്ലൈഡ് പ്രോബബിലിറ്റി' യിൽ ഇന്ന് ശില്പശാല നടത്തും. രാവിലെ 10 മണിക്ക് ടി.ബി. നൈനാൻ ഹാളിൽ ആരംഭിക്കുന്ന ശില്പശാലയിൽ ഡോ. സോറൻ അസ്മ്യുസൻ, ഡോ. മസാകിയോ മിയാസാവാ, ഡോ. അഗാസി മെലികൊവ്, ഡോ. ശ്രീനിവാസ് ആർ. ചക്രവർത്തി, ഡോ. എ. കൃഷ്ണമൂർത്തി എന്നിവർ പങ്കെടുക്കും.