കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ സമാപിക്കും. വൈകിട്ട് 4ന് ലൈബ്രറിയിൽ നടക്കുന്ന സമാപനസഭ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ മുഖ്യാതിഥിയാകും.