ആലുവ: അതിദാരിദ്ര്യ നിർമ്മാർജനം, തൊഴിലവസങ്ങൾ സൃഷ്ടിക്കൽ, ലൈഫ് ഭവന പദ്ധതി, മാലിന്യ നിർമ്മാർജനം, ഹാപ്പിനസ് പാർക്കുകൾ, കാർഷിക മേഖല എന്നിവയ്ക്കായി എടത്തല പഞ്ചായത്ത് വികസന സെമിനാർ 9.25 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചു. ലൈഫ് ഭവന പദ്ധതിക്ക് തനത് ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും വകയിരുത്തി. കുടിവെള്ളം, ശുചിത്വം, മാലിന്യ നിർമ്മാർജനം തുടങ്ങിയ പദ്ധതികൾക്കായി 1.2 കോടി രൂപയും വിനിയോഗിക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അസീസ് മൂലയിൽ, എം.എ. അജീഷ്, സുമയ്യ സത്താർ, അസ്മ ഹംസ, കെ.എം. ഷംസുദീൻ, ആബിദ ഷെറീഫ്, സജി തോമസ്, സീന മാർട്ടിൻ, കെ. രവിക്കുട്ടൻ എന്നിവർ സംസാരിച്ചു.