പറവൂർ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി അസ്പർശാനന്ദയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിൽ നടന്ന അനുശോചന യോഗത്തിൽ വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. പി.വി. സുരാജ്ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തമ്പി കല്ലുപുറം, ആശ്രമം മഠാധിപതി സ്വാമിനി ശാരദപ്രിയമാതാ, രക്ഷാധികാരി സി.വി. കൃഷ്ണമണി, പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി എം.എം. നാണുക്കുട്ടൻ, വി.വി. സ്വാമിനാഥൻ, ബ്രഹ്മചാരിണി തങ്കമണി എന്നിവർ സംസാരിച്ചു.